Latest NewsIndiaNews

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മറികടന്ന് അക്രമം കാണിച്ച യുവാവിന്റെ കാൽമുട്ടിന് താഴെ വെടിവെച്ച് പോലീസ്

ബെംഗളൂരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മറികടന്ന് അക്രമം കാണിച്ച യുവാവിന്റെ കാൽമുട്ടിന് താഴെ വെടിവെച്ച് പോലീസ്. കർണാടകയിൽ ബെംഗളൂരുവിലെ സഞ്ജയ് നഗറിലാണ് സംഭവം. യുവാക്കളുടെ സംഘം നിയന്ത്രണങ്ങൾ മറികടന്ന് ബൈക്കിൽ അഭ്യാസങ്ങൾ നടത്തുന്നതറിഞ്ഞു പോലീസ് സ്ഥലത്തെത്തി.

Also read : പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്‍കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി

ഇവരെ  പറഞ്ഞയക്കാൻ ശ്രമിച്ചതോടെ പോലീസുകാർക്ക് നേരെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.  കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ പോലീസിനെ ആക്രമിച്ച ശേഷം  കടന്നു കളയാൻ ശ്രമിച്ച യുവാക്കളിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വെടിവെയ്ക്കുകയായിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button