ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൊറോണയെ പ്രതിരോധിക്കുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടിയുടെ നായകന് എന്‍.ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രിക്കയച്ച കത്തിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ‘മനുഷ്യത്വത്തിന്റെ ആള്‍രൂപമാണ്’. രാജ്യത്തിന് 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത് സമയോചിതമാണ്. കൊറോണ കാരണമുള്ള പ്രതിതിസന്ധിഘട്ടത്തില് അത് പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, ‘മുന്‍നിര’ യോദ്ധാക്കള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ രോഗത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ത്യാഗങ്ങള്‍ക്കുള്ള തക്കതായ പ്രതിഫലമാണ് അവര്‍ക്ക് കേന്ദ്രം നല്കിയ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ രോഗത്തെ ഇല്ലാതാക്കുമെന്ന് മാത്രമല്ല, ഭാവിയില്‍ സാമ്പത്തിക രംഗത്ത് വന്‍ മുന്നേറ്റം നടത്തുമെന്നും ചന്ദ്രബാബു നായിഡു പറയുന്നു.
Post Your Comments