കൊല്ലം : കോവിഡ് 19 പ്രതിരോധരോധ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണം ലംഘിച്ച് കടന്നു കളഞ്ഞ സബ് കളക്ടര്‍ക്കെതിരെ കേസ്. കൊല്ലം സബ്കളക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന് ഉത്തരവിറക്കി. മിശ്ര മുങ്ങിയ വിവരം അറിയിക്കാതെ മറച്ചു വെച്ചതിന് ഇദ്ദേഹത്തിന്റെ ഗണ്‍മാനെതിരെയും കേസെടുക്കും.
Also read : കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
വിദേശത്ത് മധുവിധു കഴിഞ്ഞെത്തിയ അനുപം മിശ്ര 19 ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ലഭിക്കുന്നത്. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ മുങ്ങിയത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണ്‍പുരിലാണ്. 2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സബ് കളക്ടറായി കൊല്ലത്തെത്തിയത്.
Post Your Comments