KeralaLatest NewsNews

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധനവ്. 15,740 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുളളത്. ദുബായിൽ നിന്നുള്ള 1491 പേരുൾപ്പടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ 5308 പേരും ഗൃഹ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു.

549 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസൽട്ട് വന്നതിൽ ജില്ലയിൽ എല്ലാം നെഗറ്റീവ് ആണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ എട്ടു പേർ നിരീക്ഷണത്തിലുണ്ട്. അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വൈറസ് വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവി ഷേർലി വ്യക്തമാക്കി.

ALSO READ: ലോക് ഡൗൺ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

അതേസമയം, ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാത്തതിന് ജില്ലയിൽ ഇന്നലെ മാത്രം 412 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 212 ഉം റൂറൽ പരിധിയിൽ 200 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 339 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button