തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ഇതുവരെ 2,234 പേരെ പോലീസ് അറസ്റ്റുചെയ്തു. 1,447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 2,098 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലം പൊലീസിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. മൂന്നു ദിവസങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,710 ആയി. വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ്- 214. പത്തനംതിട്ടയില്‍നിന്ന് 180 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്- 245.
തിരുവനന്തപുരം ജില്ലയില്‍നിന്ന് 222 പേരെ അറസ്റ്റുചെയ്തു. കൊച്ചിയില്‍ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയില്‍ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് 124 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് പോത്തിന്റെയും മറ്റും പരാക്രമം. ഒരു പോത്തിനെ അടക്കാൻ പോലീസുകാർ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടെ നിരവധി പേർക്ക് പരിക്കും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീഡിയോ കാണാം:
Post Your Comments