KeralaLatest NewsNews

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് : കൊല്ലത്ത് ആദ്യ കോവിഡ്-19

സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34 പേർ കാസർകോടുകാരാണ്. കണ്ണൂർ-2 , തൃശൂർ-1, കോഴിക്കോട് -1, കൊല്ലം-1 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കാസർകോട് മാത്രം ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 164 ആയി. അതേസമയം ഇന്ന് 112 പേരെ ആശുപത്രിയിലാക്കി. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവർ പേരുമായി ബന്ധപ്പെട്ടെന്നാണ് സൂചന.അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോ​ഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്.വളരെ ജാ​ഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കൊറോണ വൈറസ് ഏറെ അകലെയല്ല. അതിനെ നേരിടാൻ ആ​ദ്യം സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button