ഖമീസ് മുശൈത്ത്/സൗദി അറേബ്യ : രാജ്യത്ത് നിലനില്‍ക്കുന്ന കര്‍ഫ്യൂ തനിക്ക് ബാധകമല്ലെന്ന് അവകാശപ്പെട്ട് കര്‍ഫ്യൂ സമയത്ത് റോഡിലിറങ്ങി വാഹനമോടിക്കുകയും അത് വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സ്വദേശി യുവാവിനെ ഖമീസ് മുശൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചിലര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്ത് റോഡുകള്‍ വിജനമായി കിടക്കുന്നതിന്റെ ഫോട്ടോ എടുത്തു പ്രചരിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള മുഴുവന്‍ പ്രവൃത്തികളും നിയമലംഘനമാണെന്നും അഞ്ചുവര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ഫ്യൂ നിലവില്‍ വന്ന് രണ്ടു ദിവസത്തിനുള്ളില്‍ ഇതുപോലെ ധാരാളം പേര് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ ലംഘിച്ച് റോഡില്‍ ഇറങ്ങുകയും അവ വിഡിയോയിലാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഇവര്‍ക്കെതിരെയെല്ലാം നടപടികള്‍ എടുക്കുന്നുണ്ട്.അതേസമയം കോവിഡ് പകര്‍ച്ചവ്യാധി മൂലം അധികൃതര്‍ നടപ്പാക്കിയ കര്‍ഫ്യൂ പ്രാബല്യത്തില്‍വന്നതോടെ ജുബൈലിലെ എല്ലാ തെരുവുകളും നടപ്പാതകളും ആദ്യ ദിവസം തന്നെ ശൂന്യമായി. കര്‍ഫ്യൂ ലംഘന കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാത്രി ഏഴിന് മുമ്പ് തന്നെ കടകളെല്ലാം അടക്കുകയും വാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിയുകയും ചെയ്തു. ജുബൈലിലെ പ്രധാന ചെറുകേന്ദ്രങ്ങളായ ജുബൈല്‍ ടൗണ്‍, ഫാനാതീര്‍, അറീഫിയ, ഖാലിദിയ എന്നിവിടങ്ങളെല്ലാം പൂര്‍ണമായും വിജനമായിരുന്നു. വ്യവസായ മേഖലയില്‍ കര്‍ഫ്യൂവിന് അടിസ്ഥാനമാക്കി ജോലിസമയവും ഉല്പാദനവും ക്രമീകരിച്ചിട്ടുണ്ട്. കര്‍ഫ്യൂ നടപ്പാക്കുന്നതിന് പൊലീസ് പട്രോളിങ് വിഭാഗം മേല്‍നോട്ടം വഹിക്കുന്നു.
Post Your Comments