കോട്ടയം•ഷിപ്പിലെ ജീവനക്കാരായ ഒമ്പതുപേര്‍ സ്വയം ക്വാറന്റനില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് വീട്ടുകാരെപ്പോലും അറിയിക്കാതെ കോട്ടയത്ത് ഒരു വീട്ടില്‍ ഒതുങ്ങിയത്. ഷിപ്പിലെ ജീവനക്കാരായ ഇവര്‍ ഷാര്‍ജയില്‍ നിന്നും ഇറാനില്‍ പോയി അവിടെ നിന്നും ഷാര്‍ജയിലെത്തി. ഷാര്‍ജയില്‍ നിന്നും ദുബായി വഴി കഴിഞ്ഞ 12ന് രാവിലെ കൊച്ചിയിലിറങ്ങി. ഇവരെ കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ വന്ന വാഹനത്തിന്റെ ഡ്രൈവറെ ബസില്‍ കയറ്റിവിട്ട് ഈ ഒമ്പതുപേര്‍ ആ വാഹനത്തില്‍ തങ്ങളുടെ സൂപ്രണ്ടായ തോമസ് ഏബ്രഹാമിന്റെ കോട്ടയം അതിരമ്പുഴയിലേ പോളയ്ക്കാട്ടില്‍ വീട്ടിലെത്തി. തൃൃശൂര്‍ പെരിങ്ങോട്ട് കര ഷാനവാസ് ഷംസുദീന്‍, കോട്ടയം വടവാതൂര്‍ ബബി സാമുവല്‍, പത്തനംതിട്ട സ്വദേശി സന്തോഷ്.പി.ജോണ്‍, പിറവം മുളക്കുളം നോര്‍ത്ത് റുഡോള്‍ഫ് കുരിയാക്കോസ്, ചെങ്ങന്നൂര്‍ തിട്ടമേല്‍ മിനുകുമാര്‍, കായംകുളം പള്ളിക്കല്‍ രതീഷ്‌കുമാര്‍, കോട്ടയം പലിക്കുട്ടിശ്ശേരി ഡോണ്‍ ജോസഫ്, ചെങ്ങന്നൂര്‍ പാണ്ടനാട് കോശി.പി.ജോണ്‍ എന്നിവരാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയെ കരുതി സ്വയം ക്വാറന്റെനില്‍ പോകാന്‍ തീരുമാനിച്ചത്.
12ന് കൊച്ചിയല്‍ വിമാനത്താളത്തിലെ പരിശോധന പൂര്‍ത്തിയാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അവരോട് വീട്ടില്‍ പൊയ്‌ക്കോളാനും സൂക്ഷിച്ചാന്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ റിസ്‌ക് എടുക്കേണ്ടെന്നായിരുന്നു ഇവരുടെ പൊതുവായ തീരുമാനം. പിന്നെ ഒന്നും ആലോചിച്ചില്ല. തങ്ങളുടെ സൂപ്രണ്ട് തോമസ് ഏബ്രഹാമിന്റെ അതിരമ്പുഴയില്‍ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലേയ്ക്ക് എല്ലാവരും കൂടി. 25ന് 14 ദിവസം പൂര്‍ത്തിയായി.25ന് വീട്ടില്‍പ്പോകാന്‍ ഒരുങ്ങുമ്പോഴാണ് രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നി ഏപ്രില്‍ 14 വരെ അതിരമ്പുഴയില്‍ തന്നെ. തോമസ് ഏബ്രഹാമിന്റെ ഭാര്യ ഭക്ഷണ സാധനങ്ങള്‍ വീടിന്റെ ഗേറ്റില്‍ കൊണ്ടുവെക്കും. സാധനങ്ങള്‍ വാങ്ങിത്തരുന്നതെല്ലാം അദ്ദേഹത്തിന്റെ ഭാര്യയാണ്. അദ്ദേഹത്തിന് സാധനങ്ങളുടെ പണംകൊടുത്താല്‍ വാങ്ങില്ല.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു തവണ വീട്ടുസാധനങ്ങള്‍ കൊണ്ടുതന്നു. പിന്നെയെല്ലാം അദ്ദേഹത്തിന്റെ കാരുണ്യത്തില്‍. എല്ലാവരും കൂടി പാചകം ചെയ്യും. തമാശപറഞ്ഞും, സിനിമ കണ്ടും പുസ്തകം വായിച്ചും ചീട്ട്കളിച്ചും സമയം കളയുന്നു. വീട്ടുകാരെ അറിയിക്കാത്തത് അവര്‍ പരിഭ്രന്തരാകേണ്ട എന്നുകരുതിയാണ്. ഷിപ്പില്‍ ആണെങ്കില്‍ സുരക്ഷിതമാണെന്ന്് അവര്‍ ആശ്വസിച്ചോളും. ഒമ്പതുപേരില്‍ ഏഴുപേരും വിവാഹിതരാണ്. മഹാമാരിയ്‌ക്കെതിരെ പോരാടാന്‍ സര്‍ക്കാരുകളും പോലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന അഹന്തയില്‍ റോഡിലേയ്ക്കിറങ്ങുന്നവര്‍ക്ക് ഇവര്‍ ഒരു പാഠമാണ്.
വാര്‍ത്ത അയച്ചു തന്നത്- കെ.വി.ഹരിദാസ്
Post Your Comments