Latest NewsIndia

കോവിഡ്: കശ്മീരില്‍ മരിച്ച 65 കാരന്റെ രണ്ട് കൊച്ചുമക്കള്‍ക്കും രോഗ ബാധ: ഒരു കുഞ്ഞിന് എട്ടു മാസം പ്രായം

രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ്. മറ്റൊരാള്‍ക്ക് ഏഴു വയസുമാണ്.

ശ്രീനഗര്‍: കശ്മീരില്‍ കോവിഡ് ബാധിച്ച്‌ മരിച്ച 65 കാരന്റെ രണ്ട് കൊച്ചുമക്കള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ശ്രീനഗറില്‍ മരിച്ച 65 കാരന്റെ കൊച്ചുമക്കള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു കുഞ്ഞിന് എട്ടു മാസം മാത്രമാണ് പ്രായം.രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണ് എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ്. മറ്റൊരാള്‍ക്ക് ഏഴു വയസുമാണ്.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം വൈറസ് ബാധയെ പ്രതിരോധിക്കും ; പിന്തുണയറിയിച്ച്‌ ദലൈലാമ

കോവിഡ് ബാധിച്ച്‌ മരിച്ച 65 കാരന്‍ സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 65 കാരന് രോഗ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇയാള്‍ മരണമടഞ്ഞത്. കശ്മീരില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണമാണിത്. കശ്മീരിലെ രോഗബാധിതരുടെ എണ്ണം 11 ആയി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button