ലക്നൗ: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ ആളെക്കൂട്ടിയ ആള് ദൈവത്തെ പിടികൂടി. ‘മാ ആദി ശക്തി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീയെ ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദപൂര്വയില് നിന്നുമാണ് പോലീസ് പിടികൂടിയത്. കൂട്ടംകൂടരുതെന്നും പിരിഞ്ഞു പോകണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ അനുസരിച്ചിരുന്നില്ല. തുടർന്ന് കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നും മാറ്റു എന്ന് ആക്രോശിച്ച് ഇവര്‍ പോലീസിന് നേരെ വാള് വീശി. ഇതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
Read also: കോവിഡ്-19 വൈറസ് ബാധിച്ചവരെ പരിചരിയ്ക്കാന്‍ ഇന്ത്യയിലും റോബോട്ടുകള്‍ : പുതിയ പരീക്ഷണവുമായി ഈ ആശുപത്രി
Watch the self styled god woman ‘Maa Aadi Shakti’ from UP. She takes out a sword and threatens the police refusing to dismiss a religious gathering.
Why this woman is not getting treatment already?
Is this even normal behaviour?pic.twitter.com/O9bueT8rTT
— Sanghamitra (@AudaciousQuest) March 25, 2020
Post Your Comments