ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി ബാധിച്ചതായി ചില രാജ്യങ്ങൾ ഔദ്യോഗികമായി സ്ഥിരികരിക്കാത്തത് ഏറെ അദ്‌ഭുതപെടുത്തുന്നു. ഉത്തരകൊറിയ, ബോട്സ്വാന, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ കൊവിഡ് -19 ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയ,യെമന്‍ എന്നിവിടങ്ങളിലും വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇവിടെ വൈറസ് ബാധിച്ചാലും പുറംലോകം അറിയുക പ്രയാസമാണ്.
Also read : കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി ഇന്ത്യക്ക് സഹായ വാഗ്ദാനം ചെയ്ത് ചൈന
അയൽ രാജ്യമായി ദക്ഷിണ കൊറിയയിൽ കൊവിഡ് -19 ബാധിച്ചിട്ടും, ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഉത്തര കൊറിയ. അയല്‍രാജ്യങ്ങളിലെല്ലാം കോവിഡ് ബാധിച്ചെങ്കിലും കോവിഡ് ബാധയില്ലെന്ന ആശ്വാസത്തിലാണ് ബോട്‌സ്വാനയും ദക്ഷിണ സുഡാനും. 14 കോടി ജനങ്ങളുള്ള റഷ്യ ഒരേയൊരാള്‍ മാത്രമാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞിട്ടുള്ളത് എന്നാണ് അവകാശ പ്പെടുന്നത്. എന്നാൽ ലോക രാജ്യങ്ങള്‍ ഇതൊന്നും തന്നെ വിശ്വാസത്തിലെടുക്കുന്നില്ല. അതേസമയം 70000ല്‍ പരം ആളുകള്‍ക്ക് രോഗം ബാധിച്ച ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുന്ന സ്‌പെയിനിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.
Post Your Comments