Latest NewsNewsGulfOman

കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് : കർശന നടപടികളുമായി ഒമാൻ

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. 15 പേര്‍ക്ക് കൂടി ഒമാനില്‍ കൊറോണ വൈറസ് പിടിപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 99ആയതോടെ കർശന നടപടികളുമായി ഒമാന്‍ സുപ്രീം കമ്മറ്റി രംഗത്തെത്തി.

Also read : കോവിഡ്-19 വൈറസ് ബാധിച്ചവരെ പരിചരിയ്ക്കാന്‍ ഇന്ത്യയിലും റോബോട്ടുകള്‍ : പുതിയ പരീക്ഷണവുമായി ഈ ആശുപത്രി

രോഗ വിവിവരം അറിയിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും കനത്ത പിഴയും വിധിക്കും. ക്വറന്റൈന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനും , രാജ്യത്തെ വിമാനത്തവാളങ്ങളില്‍ നിന്നുമുള്ള ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കാനും ഒമാന്‍ സുപ്രീം കമ്മറ്റി തീരുമാനമെടുത്തെന്നാണ് റിപ്പോർട്ട്. കൂടാതെ വിദേശത്ത് ഒറ്റപ്പെട്ട ഒമാന്‍ സ്വദേശികളെ എത്രയും പെട്ടന്ന് രാജ്യത്ത് തിരിച്ചെത്തിക്കുവാനുമുള്ള നടപടികള്‍ക്കും തുടക്കമായി.

അതേസമയം വൈറസ് വ്യാപനം തുടരുന്ന സഹചര്യത്തില്‍ രാജ്യത്ത് മരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ഈ മഹാമാരി എപ്പോള്‍ അവസാനിക്കുമെന്ന് പറയുവാന്‍ സാധിക്കുകയില്ലയെന്നും ഒമാന്‍ ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് അല്‍ സൈതി കഴിഞ്ഞ ദിവസം ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 17 പേര്‍ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button