KeralaLatest NewsNews

ലക്ഷണങ്ങളില്ലാതെയും കോവിഡ് പോസിറ്റീവ് ആകാം; സുരക്ഷിതരാണെന്നത് തെറ്റായ ധാരണയാണ്; മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ

പത്തനംതിട്ട: വൈറസിന്റെ യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത ആളിലും കോവിഡ് 19 സ്ഥിരീകരിച്ചതായി പത്തനംതിട്ട കളക്ടർ പി.ബി നൂഹ്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതിലൊരാൾ ദുബായിൽ നിന്നും മറ്റെയാൾ യുകെയിൽ നിന്നും എത്തിയതാണ്. ദുബായിൽ നിന്നെത്തിയ ആൾ നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിഇയാൾ യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ലെന്നാണ് പരിശോധിച്ച ഡോക്ടർ പറയുന്നത്. എന്നാൽ ഫലം പോസിറ്റീവ് ആണ് വന്നത്. അതിനർഥം ലക്ഷണങ്ങളില്ലാതെയും കോവിഡ് പോസിറ്റീവ് ആകാം എന്നാണെന്നും കളക്ടർ വ്യക്തമാക്കി.

Read also: വാഹന പരിശോധനയ്ക്കായി കാർ നിർത്തിച്ചു; ദേഷ്യം തീർക്കാൻ പൊലീസുകാരനെ നക്കിയും ഉടുപ്പിൽ തുപ്പൽ തേച്ചും യുവതി

ചില ജില്ലകളില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പത്തനം തിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അതൊരു തെറ്റായ ധാരണയാണ്. സർക്കാര്‍ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് സ്പ്രെഡ് ഉണ്ടായേക്കും. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് മറക്കരുത്. ഇത്തരമൊരു സന്ദര്‍ഭം അതിജീവിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button