ബീജിംഗ്: കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജനതയ്‌ക്ക് അധികം വൈകാതെ തന്നെ കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിനായി ഇന്ത്യ നൽകിയ സഹായങ്ങൾക്ക് നന്ദി പറയുമ്പോഴാണ് ചൈനീസ് വക്താവ് ജീ റോംഗ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്‌ക്കും മറ്റു രാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് കൊറോണയ്‌ക്കെതിരായ പ്രതിരോധം ചൈന തുടരും. ജി 20, ബ്രിക്‌സ് തുടങ്ങിയ കൂട്ടായ്‌മകളെ ഇതിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read also: തന്നിൽ നിന്നും രോഗം കൂടുതല്‍ പേരിലേയ്ക്ക് പടരുമോ എന്ന ഭീതി; കൊറോണ വൈറസ് ബാധിതയായ നഴ്‌സ് ജീവനൊടുക്കി
കൊറോണയെ ചെറുക്കാന്‍ പരസ്‌പരം എല്ലാ സഹകരണങ്ങള്‍ക്കും ചൈനയും ഇന്ത്യയും തയ്യാറായി. മാസ്‌കുകള്‍, ഗ്ളൗസ് എന്നിങ്ങനെ 15 ടണ്ണിലധികം മെഡിക്കല്‍ ഉപകരണങ്ങളാണ് വുഹാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ആപത്‌ഘട്ടത്തില്‍ ഇന്ത്യന്‍ ജനത ചൈനയ്‌ക്കൊപ്പം നിന്നു. അതിനുള്ള കടപ്പാടും അഭിനന്ദനവും ഞങ്ങള്‍ ഇന്ത്യയെ അറിയിക്കുകയാണെന്നും ജീ റോംഗ് പറയുകയുണ്ടായി.
Post Your Comments