
റോം: കൊറോണ വൈറസ് ബാധിതയായ നഴ്സ് ജീവനൊടുക്കി. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ഡാനിയേല ട്രേസി(34)യാണ് ജീവനൊടുക്കിയത്. തന്നിൽ നിന്നും രോഗം കൂടുതല്‍ പേരിലേയ്ക്ക് പടരുമോ എന്ന ഭീതിയിലാണ് ഇവർ ആത്മഹത്യ ചെയ്‌തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ ഇവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു.
അതേസമയം ഇവർ ആത്മഹത്യ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ് നഴ്സുമാര്‍ക്കുള്ളതെന്നും നിലവിലെ സാഹചര്യം പരിഗണിച്ച് നഴ്സുമാര്‍ വേവലാതിപ്പെടരുതെന്നും ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്സസ് സംഘടന അഭ്യർത്ഥിച്ചു.
Post Your Comments