KeralaLatest NewsIndia

“തോമസ് ഐസക്ക് കൊറോണയേക്കാളും വലിയ ദുരന്തം, തൊഴിലുറപ്പിനു കിട്ടിയ തുകയുടെ കണക്കെങ്കിലും കാണിക്കണം” – വി.മുരളീധരന്‍

കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം കിട്ടാത്തത് ഇത്തരം കണക്കില്ലാത്ത ക്രമക്കേടുകള്‍ കാരണമാണെന്നും പറഞ്ഞു.

കേരളത്തിലെ ധനമന്ത്രി കൊറോണയെക്കാളും വലിയ ദുരന്തമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന കേരള ധനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും എന്തു കൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേരളം ഒരു ദിവസം വൈകിയെന്നായിരുന്നു മുരളീധരന്റെ ചോദ്യം.

കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചല്ലാതെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേട് വെളിയില്‍ വന്നപ്പോള്‍ ഓഡിറ്റിംഗ് നടത്തിയ ആളെ പുറത്താക്കിയത് ഓര്‍മ്മിപ്പിച്ച കേന്ദ്രമന്ത്രി, കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം കിട്ടാത്തത് ഇത്തരം കണക്കില്ലാത്ത ക്രമക്കേടുകള്‍ കാരണമാണെന്നും പറഞ്ഞു. ഏഴു മുതല്‍ അഞ്ചു വരെ നാട്ടിലിറങ്ങി കടകളില്‍ കയറിയിറങ്ങിയാല്‍ സമൂഹ വ്യാപനം തടയാന്‍ പറ്റില്ലെന്നു മുരളീധരൻ ഓർമ്മിപ്പിച്ചു.

അമേഠിയെ കൈവിടാതെ സ്മൃതി ഇറാനി; കൊറോണക്കാലത്ത് ജനങ്ങളുടെ പട്ടിണിമാറ്റാന്‍ ഒരു കോടി അടിയന്തിര സഹായം

ജനങ്ങളെ വീട്ടിലിരുത്തി വൈറസിന്റെ വ്യാപനം തടയുന്നതിന് പകരം, കള്ള് കച്ചവടത്തിലൂടെ ഖജനാവ് നിറക്കുന്ന തോമസ് ഐസക്കില്‍ നിന്നും ധാര്‍മികത പ്രതീക്ഷിച്ചതു തെറ്റായിപ്പോയെന്നും പറഞ്ഞു.തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനനുവദിച്ച പണത്തിന്റെ കണക്കെങ്കിലും കേന്ദ്രസര്‍ക്കാറിന് കൃത്യമായി കൊടുക്കാനും, അതു ചെയ്യാതെ, ദുരന്ത കാലത്തെ ഈ ഇല്ലായ്മയുടെ പിതൃത്വം കേന്ദ്രസര്‍ക്കാരിന്റെ മേല്‍ കെട്ടിവയ്ക്കേണ്ടെന്നും മുരളീധരന്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button