തിരുവനന്തപുരം: രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാർക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യാൻ പിണറായി സർക്കാർ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. 15 കിലോ അരി അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നതിൽ ബി പി എൽ-എ പി എൽ വ്യത്യാസം കാണിക്കരുതെന്ന് രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.
രാജ്യം കൊറോണ ഭീതിയിലായിരിക്കുമ്പോൾ ബി പി എൽ എന്നോ എ പി എൽ എന്നോ വ്യത്യാസം കാണരുത്. മുഴുവൻ ജന വിഭാഗങ്ങളും ഒരുപോലെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ചെന്നിത്തല വ്യക്തമാക്കി.
Post Your Comments