KeralaLatest NewsNews

രാജ്യം മുഴുവനും ലോക് ഡൗണിലായിട്ടും സംസ്ഥാനത്തെ പ്രമുഖ സ്വര്‍ണ പണയ വായ്പാ കമ്പനി : എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിച്ചു

ജീവനക്കാര്‍ രാവിലെ 10 മുതല്‍ 2 വരെ ജോലിയ്‌ക്കെത്തണമെന്ന് മാനേജ്‌മെന്റിന്റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: രാജ്യം മുഴുവനും ലോക് ഡൗണിലായിട്ടും സംസ്ഥാനത്തെ പ്രമുഖ സ്വര്‍ണ പണയ വായ്പാ കമ്പനി . എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിച്ചു. ജീവനക്കാര്‍ രാവിലെ 10 മുതല്‍ 2 വരെ ജോലിയ്ക്കെത്തണമെന്ന് കര്‍ശന നിര്‍ദേശം. മണപ്പുറം ഫിനാന്‍സ് കമ്പനിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ മറി കടന്ന് ബ്രാഞ്ചുകള്‍ തുറന്നത്.

read also : ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതായിരിക്കും ഈ കര്‍ഫ്യു … ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇന്ത്യ അതീവ ജാഗ്രതയോടെ എടുക്കുന്നു : 21 ദിവസത്തെ ലോക്ഡൗണിനെ കുറിച്ച് പ്രധാനമന്ത്രി

മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, കൊശമറ്റം ഫിനാന്‍സ്, മാക്സ് വാല്യൂ എന്നീ കമ്പനികള്‍ അടക്കം എല്ലാവരും സര്‍ക്കാര്‍ ക്ലോസ് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 31 വരെ ബ്രാഞ്ചുകള്‍ അടച്ചിട്ടിരിക്കുകയാണ്. എല്ലാ ജീവനക്കാരും രാവിലെ 10 മുതല്‍ 2 വരെ ജോലി ചെയ്യണമെന്ന് മാനേജ്‌മെന്റ് അറിയിച്ചതായി ജീവനക്കാര്‍ പറയുന്നു. ലോക് ഡൗണ്‍ കാലത്ത് ജോലി ചെയ്താന്‍ അധിക ഇന്‍സെന്റീവ് തരാമെന്നാണ് മാനേജ്‌മെന്റ് പറയുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button