Latest NewsNewsIndia

രാജ്യവ്യാപക ലോക് ഡൗൺ ജനങ്ങൾ ഏറ്റെടുത്തോ? ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ ചിത്രം ഇങ്ങനെ

ദേശിയ പാതകൾ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. അവശ്യ സേവനങ്ങളുടെത് ഒഴിച്ച് മറ്റൊരു മേഖലയും പ്രപർത്തിക്കുന്നില്ല

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ ആദ്യമണിക്കൂറുകളിൽ പൂർണ്ണമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണമായി ലോക് ഡൗണിലേക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക് ഡൗൺ മുൻ നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ലോക്ക് ഡൗൺ വിലക്ക് പാലിച്ചില്ലെങ്കിൽ രണ്ടു വർഷം വരെ വ്യക്തികൾക്ക് തടവ് ശിക്ഷ ലഭിക്കും. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ദേശിയ പാതകൾ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. അവശ്യ സേവനങ്ങളുടെത് ഒഴിച്ച് മറ്റൊരു മേഖലയും പ്രപർത്തിക്കുന്നില്ല. റെയിൽ, റോഡ്, വ്യോമ ഗതാഗതത്തിനും മാർഗ നിർദേശം അനുസരിച്ച് സമ്പൂർണ്ണ വിലക്കാണ് എർപ്പെടുത്തിയിട്ടുള്ളത്. ബാങ്ക്, ഇൻഷുറൻസ്, അച്ചടി-ദൃശ്യ-മാധ്യമങ്ങൾ എന്നിവക്ക് വിലക്കുകൾ ബാധകമല്ല. സംസ്‌കാര ചടങ്ങിൽ 20ൽ കൂടുതൽ പേർ പങ്കെടുക്കുന്നതിനും മാർഗനിർദേശം വിലക്ക് കൽപ്പിക്കുന്നു. മാർഗനിർദേശങ്ങൾക്കൊപ്പം പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുള്ള സാമ്പത്തിക പാക്കേജും സർക്കാർ പ്രഖ്യാപിച്ചു.

ALSO READ: കേരളത്തിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന മൂന്നു ജില്ലകളിൽ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്കയോടെ ജനങ്ങൾ

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവയ്ക്കുന്നത്. പരിശോധന സംവിധാനങ്ങൾ, ആശുപത്രി ജീവനക്കാർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കാണ് 15,000 കോടി രൂപ വിനിയോഗിക്കുക. കൊറോണ വൈറസിൽ നഷ്ടം നേരിടുന്ന മറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകൾ തുടർന്നുള്ള ദിവസ്സങ്ങളിൽ പ്രഖ്യാപിയ്ക്കും എന്നും കേന്ദ്ര സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button