KeralaLatest NewsNews

കോവിഡ്-19 : സംസ്ഥാനത്തിന് ഇന്ന് ഏറെ നിര്‍ണായകം : സമൂഹവ്യാപനത്തെ കുറിച്ച് ആശങ്കയോടെ ജനങ്ങളും

കാസര്‍കോട് : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഇന്ന് അതി നിര്‍ണായകം. കോവിഡ് രോഗബാധയില്‍ കാസര്‍കോട് സമൂഹവ്യാപനം നടന്നോ എന്ന് ഇന്നറിയാം. ജില്ലയില്‍ 77 പരിശോധനാഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ നിരവധി പേര്‍ രോഗലക്ഷണങ്ങളുമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്.

read also : കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി രക്തദാനം നടത്തി മൂവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായി പ്രാഥമിക കണക്ക്

ഇപ്പോള്‍ ജില്ലയില്‍ 45 രോഗികളാണ് ചികില്‍സയിലുള്ളത്. വുഹാനില്‍ നിന്നും വന്ന രോഗി മാത്രമാണ് നാലു ടെസ്റ്റുകളും നെഗറ്റീവ് ആയി രോഗമുക്തി നേടിയിട്ടുള്ളതെന്ന് ഡിഎംഒ അറിയിച്ചു. 44 പേരെ മൂന്നുതവണ കൂടി പരിശോധിക്കും. രോഗം ഭേദമായാലും 28 ദിവസം ക്വാറന്റീന്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ സജിത് ബാബു ആവശ്യപ്പെട്ടു. ജില്ലിയില്‍ നിലവിലെ രോഗികളില്‍ 41 പേരും വിദേശത്തു നിന്നും വന്നവരാണ്. ആദ്യഫലം നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന്‍ പാലിക്കണം. നാലുകേസുകള്‍ മാത്രമാണ് ജില്ലയിലുള്ളവര്‍ പോസിറ്റീവായിട്ടുള്ളത്. ഇവരില്‍ നിന്നും സമൂഹത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണ്. ജില്ലയില്‍ ഇപ്പോള്‍ സ്രവ പരിശോധനയ്ക്കായി ആളുകള്‍ ഇരച്ചെത്തുകയാണ്. അതിന്റെ ആവശ്യമില്ല. സ്രവ പരിശോധന സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പനിയോ ചുമയോ ഉള്ളവര്‍ അവരുടെ അടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണം. അവിടെ നിന്നും റഫര്‍ ചെയ്യുന്നവരുടെ മാത്രമേ സ്രവ പരിശോധന നടത്തുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു. മുനിസിപ്പിലാറ്റികളില്‍ ഉള്ളവര്‍ക്ക് മാത്രം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button