തിരുവനന്തപുരം : മോഹന്‍ലാലിനെതിരെ പ്രചരിച്ചത് വ്യാജ വാര്‍ത്ത , അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണങ്ങള്‍ നടത്തി എന്ന പരാതിയില്‍ നടന് മോഹന്‍ലാലിനെതിരെ കേസെടുത്തുവെന്നാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അറിയിച്ചു.. താരത്തിനെതിരെ കേസെടുത്തെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടെന്നും എന്നാല്‍ ഇതില്‍ വസ്തുതയില്ലെന്നും കമ്മിഷന് പിആര്‍ഒ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന് കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – പത്രക്കുറിപ്പില്‍ പറയുന്നു
ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ചിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മോഹന്‍ലാലും ഇത് ആവര്‍ത്തിച്ചിരുന്നു. അതിന്റെ പേരില്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമുയര്‍ന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലിനെതിരെ കേസെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത്.
Post Your Comments