Jobs & VacanciesLatest NewsNews

ഹെവി എന്‍ജിനീയറിങ്ങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം

റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹെവി എന്‍ജിനീയറിങ്ങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം. അപ്രന്റിസ് ട്രെയിനി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രാജ്വേറ്റ് ട്രെയിനി- 116,ടെക്നീഷ്യന്‍-53 എന്നിങ്ങനെ ആകെ 169 ഒഴിവുകളുണ്ട്. തപാലിലൂടെ അപേക്ഷ സമർപ്പിക്കണം.

വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച് HEAVY ENGINEERING CORPORATION LIMITED എന്ന പേരില്‍ റാഞ്ചിയില്‍ മാറാന്‍ കഴിയുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (എസ്.സി./എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല) സഹിതം GM/HTI HEC Training Institute, Plant Plaza Road, Dhurwa, Ranchi, Jharkhand 834004 എന്ന വിലാസത്തില്‍ അയക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കുമായി സന്ദർശിക്കുക : http://www.hecltd.com/

അവസാന തീയതി: മാര്‍ച്ച് 31(കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ തീയതി നീട്ടുവാൻ സാധ്യത)

shortlink

Related Articles

Post Your Comments

Related Articles


Back to top button