Latest NewsNewsSaudi ArabiaGulf

സൗദിയിൽ കർഫ്യൂ ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ച യുവതി പിടിയിൽ

റിയാദ് : കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിക്കണമെന്നു ആവശ്യപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവതി പിടിയിൽ. കാറിലെത്തിയ യുവതി വാഹനത്തിനകത്ത് ഇരുന്നാണ് തത്സമയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

Also read : കൊവിഡ്-19,രാജ്യത്തെ ലോക് ഡൗണ്‍ പ്രഖ്യാപനത്തിലും തളരാതെ ഓഹരി വിപണി : ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

വീഡിയോ ശ്രദ്ധയിൽപ്പെട്ടതും,സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റിനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും ഉത്തരവിടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതായും ഇവർക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.. കർഫ്യൂ നിലവിലുള്ള സമയത്ത് കാറോടിച്ച മറ്റൊരു യുവതിക്ക് സുരക്ഷാ സൈനികര്‍ 10,000 റിയാല്‍ പിഴ ചുമത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button