ലിസ്‍ബന്‍ :കൊവിഡ് 19: മഹാമാരിക്കെതിരെ പോരാടാൻ, വൻ തുക സഹായവുമായി ഇതിഹാസ ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മെസിയും. പോർച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ സഹായമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദേഹത്തിന്‍റെ ഏജന്‍റും പ്രഖ്യാപിച്ചത്. പോർച്ചുഗീസ് നഗരം ലിസ്‍ബനിലെ സാന്‍റാ മരിയാ ആശുപത്രിയിലും പോർട്ടോയിലെ സാന്‍റോ അന്‍റോണിയോ ആശുപത്രിയിലും വെന്‍റിലേറ്ററും ഐസിയുവും അടക്കമുള്ള സൌകര്യങ്ങളൊരുക്കാനാണ് ഇരുവരുടെയും സഹായമെന്നു അന്തർദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബെഡ്, മോണിറ്റർ, ഇന്‍ഫ്യൂണന്‍ പമ്പുകള്‍, ഫാന്‍ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇരുവരും ഐസിയുകളില്‍ ഒരുക്കുന്നതാണ്. റോണോയുടെ സഹായത്തിന് ഇരു ആശുപത്രി അധികൃതരും നന്ദി അറിയിച്ചു.
Leo Messi hace una donación para la lucha contra la #Covid19 en el #CLÍNIC. Muchas gracias Leo, por tu compromiso y tu apoyo. @idibaps #Covid19 #YoMeQuedoenCasa
✅https://t.co/crwjKOSBdU pic.twitter.com/P1cqEeNLgD— Hospital CLÍNIC (@hospitalclinic) March 24, 2020
സമാന സഹായമാണ് ബാഴ്‍സലോണയുടെ അർജന്‍റീനന്‍ സ്‍ട്രൈക്കർ ലിയോണല്‍ മെസിയും മാഞ്ചസ്റ്റർ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോളയും പ്രഖ്യാപിച്ചത്. കൊവിഡ് 19നെതിരെ പൊരുതുന്ന ബാഴ്‍സലോണയിലെ ആശുപത്രിക്കാണ് ഇരുവരുടെയും ഒരു മില്യണ്‍ യൂറോ വീതമുള്ള സഹായം വാഗ്ദാനം ചെയ്തത്. മെസിയുടെ സഹായം ലഭിച്ചതായി ആശുപത്രി അധികൃതർ ട്വിറ്ററില്‍ സ്ഥിരീകരിച്ചു.
Post Your Comments