Latest NewsIndiaNews

കോവിഡ് 19 ; ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് ശമ്പളത്തിന് പുറമെ അധികതുക പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിില്‍ക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പാരാമെഡിക്‌സ്, സാനിറ്ററി വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരെല്ലാം തന്നെ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പളനിസ്വാമി പറഞ്ഞു.

ഇവരെ അഭിനന്ദിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അതിനാല്‍ തന്നെ അവര്‍ക്ക് ഒരു മാസത്തെ പ്രത്യേക ശമ്പളം ലഭിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവില്‍ എയര്‍ ആംബുലന്‍സ് സേവനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നിയമസഭ അംഗീകരിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button