കൊല്ലം: കുണ്ടറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മയക്കി കിടത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കഴുത്തിന് സാരമായി പരുക്കേറ്റ എണ്‍പതുകാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. പതിനേഴ് തുന്നികെട്ടുകളുണ്ട് ഓമന അമ്മയുടെ കഴുത്തില്‍. എന്താണ് സംഭവിച്ചതെന്ന് ഓമനയമ്മക്ക് ഇപ്പോഴും അറിയില്ല. ശനിയാഴ്ച്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേറ്റപ്പോള്‍ കഴുത്തില്‍ നല്ല വേദന. കൈ കൊണ്ട് തപ്പിനോക്കിയപ്പോള്‍ രക്തം .
മാലയും കമ്മലും കാണാനുമില്ല. ഇതോടെ നിലവിളിച്ചാണ് അയൽക്കാർ എത്തിയത്. വിധവയായ ഓമനയമ്മ ഒറ്റയ്ക്കായിരുന്നു താമസം. ഇവര്‍ക്ക് മക്കളില്ല. ഓട് പൊളിച്ചാണ് കള്ളന് അകത്തു കടന്നത്. വയോധികയെ മയക്കി കിടത്തിയ ശേഷമാകാം കവര്‍ച്ചയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇവർ ഇപ്പോള്‍ ചന്ദനതോപ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു.
Post Your Comments