തിരുവനന്തപുരം: മസ്‌കറ്റില്‍ നിന്ന് തിരിച്ചെത്തിയ ശേഷവും കൊറോണയെ പ്രതിരോധിക്കാനുള്ള ജാഗ്രതകള്‍ പാലിക്കാതെ കറങ്ങി നടന്നയാള്‍ ഐസൊലേഷനില്‍ എത്തിയിട്ടും ധാര്‍ഷ്ട്യം വിടാതെ പെരുമാറ്റം. ചായ കിട്ടാന്‍ വൈകിയതിന് ഇയാള്‍ നഴ്‌സിനെ ആക്രമിച്ചു. കൊല്ലത്താണ് സംഭവം. ഞായറാഴ്ചയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്റൈനില്‍ ഉള്ള ഇയാള്‍ അത് പാലിക്കാതെ കറങ്ങിനടക്കുന്ന വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും, കൊറോണയെ നേരിടാന്‍ 15,000 കോടി; പ്രധാനമന്ത്രി
തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നയാള്‍ ചായ വേണമെന്ന കാര്യം നഴ്‌സിനോട് പറഞ്ഞു. നഴ്‌സ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാല്‍, യഥാസമയം ചായയുമായി എത്താന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ കുപിതനായ ഇയാള്‍ നഴ്‌സിനെയും ആരോഗ്യപ്രവര്‍ത്തകനെയും മര്‍ദ്ദിക്കുകയായിരുന്നു.
Post Your Comments