റിയാദ്: കൊറോണ വൈറസിനുള്ള പ്രോട്ടോടൈപ്പ് വാക്‌സിന്‍ കണ്ടെത്തിയതായി ജിദ്ദയിലെ കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍. ഒരാഴ്ചയായി അതിന്റെ പ്രവര്‍ത്തനം നടക്കുന്നതായും റിസര്‍ച്ച് സെന്ററിലെ വാക്‌സിന്‍ യൂണിറ്റ് മേധാവി ഡോ.അന്‍വര്‍ ഹാഷിം വ്യക്തമാക്കി. ഗള്‍ഫ് റൊട്ടാന ചാനലിലെ ‘യാ ഹലാ’ പ്രോഗ്രാമുമായുള്ള കൂടിക്കാഴ്ചയിലാണ് ഡോക്ടര്‍ ഹാഷിം ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ ഫലപ്രാപ്തി ഉറപ്പാക്കാന്‍ രണ്ട് മാസം സമയമെങ്കിലും എടുക്കും.
മൃഗങ്ങളില്‍ പരീക്ഷണം നടത്തുവാന്‍ വാക്‌സിനുകളുടെ പ്രോട്ടോടൈപ്പിന്റെ ആവശ്യമായ അളവ് തയ്യാറാക്കാന്‍ സെന്ററിന് കഴിഞ്ഞുവെന്നും ഈ പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്നും ഹാഷിം വ്യക്തമാക്കി. മൃഗപരീക്ഷണങ്ങളുടെ വിജയത്തിനുശേഷം, വാക്‌സിന്‍ നിര്‍മ്മിക്കുവാന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അത്തരം വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ സൗദി അറേബ്യയില്‍ മതിയായ ഫാക്ടറികളില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments