Latest NewsBollywoodNewsEntertainment

അധികം വെള്ളം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാം ; സോഷ്യല്‍ മീഡിയ കീഴടക്കി കത്രീനയുടെ പാത്രം കഴുകല്‍

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമാ സീരിയല്‍ താരങ്ങള്‍ എല്ലാവരും ഷൂട്ടിങ്ങെല്ലാം നിര്‍ത്തിവെച്ച് വീട്ടിലാണ്. ഈ അവസരത്തില്‍ താരങ്ങള്‍ എല്ലാവരും വീട്ടിനുള്ളില്‍ ഓരോ രസകരമായ കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പലപ്പോഴും പല ചലഞ്ചുകളായാണ് താരങ്ങള്‍ വീഡിയോ ചെയ്യാറുള്ളത്. അതില്‍ ഒന്നായിരുന്നു ഹാന്‍ഡ് വാഷിംഗ് ചലഞ്ച്. നിരവധി താരങ്ങള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോളിതാ ബോളിവുഡിന്റെ പ്രിയതാരം കത്രീന കൈഫും എത്തിയിരിക്കുകയാണ് എന്നാല്‍ ഹാന്‍ഡ് വാഷിംഗ് ചലഞ്ച് അല്ല കേട്ടോ. വീട്ടിലെ അടുക്കളയില്‍ പാത്രം കഴുകുന്നതിന്റെ വീഡിയോയാണ് കത്രീന ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. വീട്ടില്‍ ഒരുപാട് വെള്ളം പാഴാക്കാതെ എങ്ങനെ പാത്രം കഴുകാമെന്നാണ് താരം വീഡിയോയിലൂടെ ആരാധകരോട് പറഞ്ഞുകൊടുക്കുന്നത്. അനിയത്തി ഇസബെല്ലയ്ക്ക് മടിയായതിനാല്‍ താന്‍ വീട്ടിലെ പണികള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കത്രീന വീഡിയോയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button