KeralaLatest NewsNews

മന്ത്രി തോമസ് ഐസക് നീച രാഷ്ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തെ നേരിടാൻ എല്ലാ വിഭാഗം ജനങ്ങളും കക്ഷിരാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കുമ്പോൾ ധനമന്ത്രി തോമസ് ഐസക് കേന്ദ്ര വിരുദ്ധത പറഞ്ഞ് നീച രാഷട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രം സഹായിക്കുന്നില്ലന്ന് പറയുന്ന ഐസക് രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ അസത്യം പ്രചരിപ്പിക്കുകയും ഭിന്നത വളർത്തുകയുമാണ്. കൊറോണക്കാലത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നോക്കുകുത്തിയായി ഇരിക്കുന്ന തോമസ് ഐസക് വാർത്തകളിൽ ഇടം നേടാനുള്ള നെറികെട്ട നീക്കമാണ് നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊറോണ മഹാമാരിക്കെതിരെ വളരെ ക്രിയാത്മകവും ശക്തവുമായ നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര നടപടികളെ ഐസക് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ആക്ഷേപിക്കുകയാണുണ്ടായത്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളമടക്കം രാജ്യം ഏറ്റെടുത്തതാണ്. എന്നാൽ അതിനെയും മന്ത്രി ഐസക് പാട്ടക്കൊട്ട ൽ എന്ന് ആക്ഷേപിക്കുകയാണുണ്ടായത്.

കേന്ദ്രത്തെ ആക്ഷേപിക്കുന്ന സംസ്ഥാന ധനമന്ത്രി കേരളത്തിൽ എന്തു ചെയ്തെന്ന് സ്വയം വിലയിരുത്തണം. കേരളം പ്രഖ്യാപിച്ച പാക്കേജിലെ തട്ടിപ്പ് ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ക്ഷേമപെൻഷൻ കുടിശിക കൊടുത്തു തീർക്കാനുള്ളപ്പോഴാണ് രണ്ടു മാസം ഒന്നിച്ചു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തർപ്രദേശും കർണ്ണാടകയും അടക്കമുള്ള സംസ്ഥാനങ്ങൾ
സൗജന്യ ഭക്ഷണവും സൗജന്യ സാധനങ്ങളും സാമ്പത്തിക സഹായങ്ങളുമെല്ലാം നൽകുന്നു. ദുരിതാശ്വാസത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ള പണത്തിൽ ഉപയോഗിക്കാതെയുള്ളത് ചെലവഴിക്കാൻ അനുവദിച്ചിട്ടുണ്ട്. പ്രളയകാലത്ത് നൽകിയ പണം ഉപയോഗിക്കാതിരിക്കുകയും ദുർവിനിയോഗം ചെയ്യുകയുമാണുണ്ടായത്. കൊറോണക്കാലത്തും അതിനുള്ള സാധ്യതയാണ് മന്ത്രി ഐസക് തേടുന്നത്.

സാമ്പത്തിക പാക്കേജ് ഉൾപ്പടെ അനുവദിക്കാൻ കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോൾ വില കുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് മന്ത്രി ഐസക് കേന്ദ്ര വിരുദ്ധത പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button