തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ വ്യവസായ വകുപ്പ് ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചത്.
നിലവില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത് ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്.
വ്യവസായ വകുപ്പിന് കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നാണ് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവ ലഭ്യമാക്കുക.
Post Your Comments