
വാഷിങ്ടന്‍ : കോവിഡ് എന്ന വൈറസിനെ ജൈവായുധമാക്കാന്‍ സൃഷ്ടിച്ചത് ചൈന. ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസിലെ സംഘടനകള്‍. ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയില്‍ ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകള്‍. വാഷിങ്ടന്‍ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയില്‍ സ്പഷലൈസ് ചെയ്ത ടെക്‌സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അനധികൃത ജൈവായുധമായി ചൈനീസ് സര്‍ക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവര്‍ക്കെതിരെ ഉപയോഗിക്കാനായി അവര്‍ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതില്‍മാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.
Post Your Comments