ബംഗളുരു: കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്‌ഥിരീകരിച്ചു. ദുബായില്‍നിന്നെത്തിയ കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികൾക്കാണു കോവിഡ് സ്‌ഥിരീകരിച്ചത്. ഇരുവരും ചികില്‍സയിലാണ്.അതേസമയം കോവിഡ്-19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബംഗളുരുവില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പൊതുസ്‌ഥലങ്ങളിലെത്തിയാല്‍ അറസ്‌റ്റ് ചെയ്യുമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു.
മലേഷ്യയില്‍ കുടുങ്ങിയ 113 ഇന്ത്യക്കാരെ ചെന്നൈയിലെത്തിച്ചു
5,000 പേരാണു ഗൃഹനിരീക്ഷത്തില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ബംഗളുരുവിലെ പൊതുഗതാഗത മാര്‍ഗങ്ങളിലൂടെ രോഗികളല്ലാത്തവര്‍ക്കരികിലിരുന്നു യാത്രചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇവരെ അറസ്‌റ്റ് ചെയ്‌തു സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു.
Leave a Comment