മ​ലേ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​യ 113 ഇ​ന്ത്യ​ക്കാ​രെ ചെ​ന്നൈ​യി​ലെ​ത്തി​ച്ചു

ഇവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെയും തിരിച്ചെത്തിക്കും.

ചെ​ന്നൈ: മ​ലേ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ തി​രി​കെ എ​ത്തി​ച്ചു. 113 യാ​ത്ര​ക്കാ​രെ​യാ​ണ് എ​യ​ര്‍ ഏ​ഷ്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെ​ന്നൈ​യ്ക്കു സ​മീ​പ​മു​ള്ള വ്യോ​മ​സേ​ന​യു​ടെ ക്വാ​റ​ന്‍റൈ​ന്‍ ക്യാ​ന്പി​ലേ​ക്ക് മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും മാ​റ്റി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ മ​ലേ​ഷ്യ​യി​ല്‍ കു​ടു​ങ്ങി​യ​ത്.

ബാക്കിയുള്ളവരോട് തല്‍ക്കാലം അവിടെ തന്നെ തങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇവര്‍ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹോട്ടല്‍ സൗകര്യം നല്‍കും. ഇവരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെയും തിരിച്ചെത്തിക്കും. മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ട് എയര്‍ ഏഷ്യാ വിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

ഒന്ന് ഡല്‍ഹിയിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് അനുവദിച്ചിരിക്കുന്നത്. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിയയോടെയാണ് നൂറുകണക്കിന് ഇന്ത്യക്കാര്‍ മലേഷ്യയില്‍ കുടുങ്ങിയത്.

Share
Leave a Comment