Latest NewsNewsSports

കാനഡയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും ടോക്കിയോ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി ; താരങ്ങള്‍ക്കുള്ള നിര്‍ദേശം ഇങ്ങനെ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സിന് ടീമിനെ അയക്കേണ്ടെന്ന ഉറച്ച തീരുമാനവുമായി കാനഡയും ഓസ്‌ട്രേലിയയും. ടോക്കിയോ ഒളിമ്പിക്‌സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍ താരങ്ങളോട് നിര്‍ദ്ദേശം നല്‍കിയരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഒളിമ്പിക്‌സ് കമ്മിറ്റി.

നിലവില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശങ്ങള്‍ പലരും മുന്നോട്ട് വെക്കുന്നതിന്റെ സാഹചര്യത്തിലാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നില്ലെന്ന് കാനഡ പ്രഖ്യാപിച്ചത്. ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യമാണ് കാനഡയും ഉന്നയിക്കുന്നുണ്ട്. കാനേഡിയന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയും കാനേഡിയന്‍ പാരാലിമ്പിക് കമ്മിറ്റിയും ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഒളിമ്പിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button