ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ 3000 തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയക്കാന്‍ തീരുമാനം. മുന്‍കരുതലിന്റെ ഭാഗമായാണ് 3000 തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളില്‍ 3000 തടവുകാരെ വിട്ടയക്കാനാണ് തീരുമാനം.
1500 തടവുകാരെ പരോളില്‍ വിട്ടയക്കാനും 1500 പേരെ ഇടക്കാല ജാമ്യത്തില്‍ വിടാനുമാണ് തീരുമാനമെന്ന് തിഹാര്‍ ജയില്‍ ഡിജി വ്യക്തമാക്കി. കൊറോണയുടെ സാഹചര്യത്തില്‍ തടവുകാരെ പുറത്തുവിടുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഇത്രയധികം തടവുകാരെ ഒന്നിച്ച് വിട്ടയക്കാന്‍ ജയില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തീരുമാനം.
Post Your Comments