ന്യൂഡല്‍ഹി•കോവിഡ് 19 സംശയിക്കുന്ന യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് ലാന്‍ഡിംഗിന് ശേഷം പ്രധാന പൈലറ്റ് പുറത്തിറങ്ങാന്‍ തെരഞ്ഞെടുത്തത് കോക്ക്പിറ്റിന്റെ വിന്‍ഡോ. കഴിഞ്ഞ മാർച്ച് 20 വെള്ളിയാഴ്ച എയർഏഷ്യ ഇന്ത്യയുടെ പൂനെ-ഡല്‍ഹി വിമാനത്തിൽ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന യാത്രക്കാരുമായി എത്തിയ പൈലറ്റാണ് കോക്ക്പിറ്റിന്റെ സെക്കൻഡറി എക്സിറ്റായ, നീക്കി മാറ്റാവുന്ന വിന്‍ഡോ വഴി പുറത്ത് കടന്നത്.
പൂനെയില്‍ നിന്ന് വന്ന ഐ 5-732 വിമാനത്തില്‍ കോവിഡ് -19 സംശയിക്കുന്ന സംശയിക്കുന്ന ഒരു കേസ് റിപ്പോർട്ട് ചെയ്തതായി എയർ ഏഷ്യ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി.
ലാൻഡിംഗിന് ശേഷമുള്ള സുരക്ഷാ നടപടിയെന്ന നിലയിൽ റിമോട്ട് ബേയിലാണ് വിമാനം നിര്‍ത്തിയത്. കോവിഡ്19 സംശയിക്കുന്ന യാത്രക്കാരെ വിമാനത്തിന്റെ മുന്‍വാതിലില്‍ കൂടി പുറത്തിറക്കി. . മറ്റ് എല്ലാ യാത്രക്കാരും വിമാനത്തിന്റെ പിൻവാതിലിൽ നിന്ന് ഇറങ്ങിയതായി വക്താവ് കൂട്ടിച്ചേർത്തു.
പ്രാഥമിക എക്സിറ്റിന് സമീപമുള്ള ക്യാബിൻ ഭാഗം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതുവരെ കോക്ക്പിറ്റിലെ ക്രൂ സ്വയം ക്വാറന്റൈന്‍ ചെയ്യണം. കോക്പിറ്റിൽ നിന്നുള്ള സീറ്റുകളുടെ സാമീപ്യം കണക്കിലെടുത്താണ് സെക്കൻഡറി എക്സിറ്റ് വഴി ഇറങ്ങാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചതെന്നും വക്താവ് പറഞ്ഞു.
വിമാനം ഫ്യൂമിഗേറ്റ് ചെയ്തതായും സമഗ്രമായ അണുനശീകരണവും ആഴത്തിലുള്ള വൃത്തിയാക്കലും നടത്തിയതായും കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരിടാന്‍ നല്ല പരിശീലനം ലഭിച്ചവരാണ് തങ്ങളുടെ ജീവനക്കാര്‍. നിലവിലെ സാഹചര്യങ്ങളിൽ അതീവ ജാഗ്രതയോടെ യാത്രക്കാരെ സേവിക്കുന്നതിൽ അവരുടെ സമർപ്പണത്തോടുള്ള മതിപ്പ് രേഖപ്പെടുത്താൻ ഈ അവസരത്തില്‍ ആഗ്രഹിക്കുന്നുവെന്നും വക്താവ് അഭിപ്രായപ്പെട്ടു.
Post Your Comments