ഡല്‍ഹി: കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള ബോധവത്ക്കരണം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാന്‍ മാധ്യമങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണ ഭീഷണി നേരിടുമ്പോള്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് തീവ്ര പരിശ്രമം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും മറ്റും വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ കുറിച്ചും പ്രധാനമന്ത്രി അഭിനന്ദിച്ചു.
നാളിതുവരെ ക്രിയാത്മക ഇടപെടലുകളാണ് മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാധ്യമ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.
Post Your Comments