കോവിഡ് 19- മൂന്നാംഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്കു മനുഷ്യശരീരം കിട്ടിയില്ലെങ്കില്‍ റോഡുകളിലും വീടുകളുടെ ചുറ്റുമുള്ള കൊറോണ വൈറസ് നശിച്ചു പോകും. ഇതാണു ബ്രേക്ക് ദ് സര്‍ക്കിള്‍.’ ഇന്നലത്തെ ജനകീയ കര്‍ഫ്യൂവിനോട് അനുബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശങ്ങളില്‍ ഒന്നാണിത്. ഇതിന്റെ സത്യാവസ്ഥ എന്ത് ?
നോവല്‍ കൊറോണ വൈറസിനു ശരീരത്തിനു പുറത്തുള്ള ആയുസ്സ് 12 മണിക്കൂറല്ല. ഇത് ഓരോ പ്രതലത്തിലും വ്യത്യസ്തമാണ്. രോഗികള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വായുവിലെത്തുന്ന രോഗാണുക്കള്‍ക്ക് 3 മണിക്കൂര്‍ വരെയാണ് ആയുസ്സ്. ചെമ്പിന്റെ പ്രതലത്തില്‍ ഇതു 2 മണിക്കൂറാണ്. അതുകൊണ്ടുതന്നെ വൈറസിന്റെ സമൂഹ വ്യാപനം തടയാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ചു കൈ വൃത്തിയായി കഴുകല്‍ എന്നീ മാര്‍ഗങ്ങള്‍ തന്നെ തുടര്‍ന്നും വേണ്ടിവരും.
കൊറോണ വൈറസിന് ശരീരത്തിന് പുറത്ത് ജീവിക്കാനുള്ള സമയം 12 മണിക്കൂര്‍ ആണോ?
അല്ല. നോവല്‍ കൊറോണ വാറസിന്റെ ആയുസ്സ് ഓരോ പ്രതലത്തിലും വ്യത്യസ്തമാണ്. ഏറ്റവും പുതിയ പഠനങ്ങള്‍ അനുസരിച്ച്
രോഗി തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറത്ത് വരുന്ന രോഗാണു അടങ്ങിയ ചെറുകണികകള്‍ – ഇവയില്‍ വൈറസ് 3 മണിക്കൂര്‍ വരെ
ചെമ്പ് പ്രതലങ്ങളില്‍ 4 മണിക്കൂര്‍ വരെ
പേപ്പര്‍ കാര്‍ഡ് ബോര്‍ഡ് – 24 മണിക്കൂര്‍ വരെ
പ്‌ളാസ്റ്റിക് – 2 -3 ദിവസം
സ്റ്റീല്‍- 2-3 ദിവസം വരെ
എങ്ങനെയൊക്കെയാണ് കോവിഡ് -19 പടരുന്നത്
രോഗി തുമ്മുമ്പുഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് വരുന്ന ചെറുകണികകള്‍ നേരിട്ട് അടുത്തുള്ള ആളിന്റെ കണ്ണിലോ മൂക്കിലോ വായിലോ എത്തുമ്പോള്‍. അതുകൊണ്ടാണ് ഒരു മീറ്റര്‍ അകലം പാലിക്കാനും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായും മുഖവും പൊത്തിപ്പിടിക്കാനും പറയുന്നത്
രോഗിയുടെ ഉള്ളില്‍ നിന്ന് വരുന്ന ഇത്തരം കണികകള്‍ ഏതെങ്കിലും പ്രതലങ്ങളില്‍ വീഴുകയും മറ്റാളുകള്‍ ഇവിടെ സ്പര്‍ശിച്ചതിനുശേഷം അവരുടെ മൂക്കിലോ കണ്ണുകളിലോ വായിലോ തൊടുമ്പോള്‍ വൈറസ് അവരുടെ ഉള്ളില്‍ കടക്കുകയും ചെയ്യുന്നു. അതിനാലാണ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകാനും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാനും നിര്‍ദേശിക്കുന്നത്.
ഈരണ്ട് തത്വങ്ങളിലൂന്നിയാണ് ബ്രേക്ക് ദ് ചെയിന്‍ കാംപെയിന്‍. കേരളത്തില്‍ ഇപ്പോഴും സെക്കന്‍ഡ് സ്റ്റേജ് ആയതുകൊണ്ടും സമൂഹവ്യാപനം തുടങ്ങാത്തതിനാലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ഹാന്‍ഡ് വാഷിങ്ങും തന്നെയാണ് രോഗം അടുത്ത ഘട്ടത്തിലേക്കു പോകാതെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗം.
Post Your Comments