ന്യൂ ഡൽഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായുള്ള അടച്ചുപൂട്ടൽ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ ഇവ നിർബന്ധമായും പാലിക്കണം. ഇല്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ കൂട്ടമായി നിരത്തിലിറങ്ങുകയും നിരവധി വാഹനങ്ങള്‍ ഓടുകയും ചെയ്‌തു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം ഇത്തരത്തിര്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ 82 ജില്ലകള്‍ അടച്ചിടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ലോക് ഡൗൺ വേണമെന്ന ആവശ്യവുമായി ഐഎംഎയും രംഗത്തെത്തി.
Also read : കോവിഡ്19 ; മരണ നിരക്ക് കൂടുതലും പുരുഷന്മാരില്‍ ; പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 400 കടന്നു. കഴിഞ്ഞ ദിവസം 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നതിനാൽ കടുത്ത ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയായിരുന്നു. ചേരി നിവാസികള്‍ ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ്. അതിനാൽ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലമാണിത്.
Post Your Comments