Latest NewsNewsInternational

കോവിഡ്19 ; മരണ നിരക്ക് കൂടുതലും പുരുഷന്മാരില്‍ ; പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

കോവിഡ്19 ബാധിച്ചുള്ള മരണനിരക്ക് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണെന്ന് പഠന റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ച ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചൈനയില്‍ രോഗികളില്‍ മരണത്തിന് കീഴടങ്ങിയവരില്‍ 63.8ശതമാനവും പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകളാകട്ടെ 36.2 ശതമാനമാണ്. ചൈനയില്‍ ആദ്യം രോഗം ബാധിച്ച 72,314 പേരിലാണ് പഠനം നടന്നത്.

രോഗബാധയേല്‍ക്കാനുള്ള സാധ്യത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറെക്കുറെ തുല്യമാണ്. 100 സ്ത്രീകള്‍ക്ക് രോഗ ബാധയേല്‍ക്കുമ്പോള്‍ 106 പുരുഷന്മാരില്‍ രോഗം സ്ഥിരീകരിക്കുന്നു. രോഗബാധയുള്ളവരില്‍ 80.9 ശതമാനവും തീവ്രലക്ഷണങ്ങളില്ല എന്നാണ് ചൈനയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 13.8 ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടപ്പിക്കുമ്പോള്‍ 4.7 ശതമാനം പേരാണ് അതീവഗുരുതരാവസ്ഥയിലെത്തുന്നത്. അതേസമയം ഇറ്റലിയില്‍ നിന്നും പുറത്തുവരുന്ന കണക്കനുസരിച്ച് 50 വയസിന് മുകളിലുള്ള രോഗികളില്‍ നടന്ന പഠനങ്ങളില്‍ സ്ത്രീകളുടെ ഇരട്ടിയോളം പുരുഷന്‍മാര്‍ മരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button