Latest NewsNewsInternational

കോവിഡ് 19 ; മരിച്ചവരുടെ എണ്ണം 14600 കടന്നു ; രോഗബാധിതര്‍ മൂന്നുലക്ഷത്തിലധികം

റോം: ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി ആഗോളതലത്തില്‍ കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു. അതേസമയം കോവിഡ് ബാധ ഇതുവരെ 3,35,403 ആളുകളിലാണ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ദിനം പ്രതി സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഒറ്റ ദിവസം മാത്രം 651 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും ഇവരെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നു. അമേരിക്കയില്‍ മരണ സംഖ്യ 400 ഉം കവിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button