Latest NewsIndia

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്‌ സുപ്രീംകോടതി

വിമര്‍ശിക്കുന്നവരെപ്പോലും തൃപ്തരാകുന്ന തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തില്‍ മികവുറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി അഭിനന്ദിച്ചു . വിമര്‍ശിക്കുന്നവരെപ്പോലും തൃപ്തരാകുന്ന തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ വ്യക്തമാക്കി.

അതേസമയം രാജ്യം കൊറോണ ഭീഷണി നേരിടുമ്ബോള്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ മാദ്ധ്യമങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്ന് തീവ്ര പരിശ്രമം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര നിർദ്ദേശം : 19 സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും; ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നാളെ മുതല്‍ വിലക്ക്

കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും മറ്റും വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയെ കുറിച്ചും പ്രധാനമന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button