Latest NewsKeralaNews

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനയില്‍ പ്രകോപിതനായ കൊറോണ ബാധിതന്‍ സ്വകാര്യ ബസില്‍ ഓടിക്കയറി; യാത്രക്കാരെ തേടി നെട്ടോട്ടമോടി ആരോഗ്യവകുപ്പ്

ഇരിട്ടി: നാടിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിലാക്കി ദുബായിൽ നിന്നും വന്നിറങ്ങിയ കൊറോണ ബാധിതനായ യുവാവ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനയില്‍ പ്രകോപിതനായ ഇയാള്‍ സ്വകാര്യബസിൽ ഓടിക്കയറുകയായിരുന്നു. കഴിഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മണിയോ​ടെ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും വീ​രാ​ജ്പേ​ട്ട വ​ഴി ടെമ്പോ ട്രാ​വ​ല​ര്‍ ടാ​ക്സി​യി​ല്‍ കൂ​ട്ടു​പു​ഴ ആ​ര്‍​ടി ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്തി​യ സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചത്. ഇ​വ​ര്‍ എ​ത്തി​യ ടാ​ക്സി നാ​ലാ​യി​രം രൂ​പ ടാ​ക്സ് അ​ട​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ചെ​ക്ക് പോ​സ്റ്റ് അ​ധി​കൃ​ത​ര്‍ തടഞ്ഞു. ത​ങ്ങ​ളു​ടെ കൈ​യി​ല്‍ കാ​ശി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ര്‍ ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ഇ​തി​നി​ട​യി​ല്‍ സം​ഘ​ത്തെ ഇ​വി​ടെ ഇ​റ​ക്കി ഡ്രൈ​വ​ര്‍ വാ​ഹ​ന​വു​മാ​യി തി​രി​ച്ചു പോ​വു​ക​യും ചെ​യ്തു.

Read also: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്തും നഴ്‌സിനെ കുപ്പി കൊണ്ടടിച്ചും പരാക്രമം

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വന്നിട്ട് പോ​യാ​ല്‍ മ​തി​യെ​ന്ന് പ​റ​യു​ന്ന​തി​നി​ടെ സംഘം ഇ​തു​വ​ഴി വ​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ ഓ​ടി​ക്ക​യ​റുകയായിരുന്നു. യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം വെച്ചതോടെ ബ​സു​കാ​ര്‍ ഇ​വ​രെ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ഇ​പ്പു​റ​മു​ള്ള കി​ളി​യ​ന്ത​റ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ഇ​റ​ക്കി​വിട്ടു. ഈ ​സ​മ​യ​ത്ത് ഇ​വി​ടെ എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രു​ടേ​ത​ട​ക്കം ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ ഇ​വ​ര്‍ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന റ​വ​ന്യൂ, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കൂ​ടി 108 ആം​ബു​ല​ന്‍​സ് വ​രു​ത്തി​യെ​ങ്കി​ലും ആം​ബു​ല​ന്‍​സ് എ​ത്തു​ന്ന​തി​ന് മുൻപ് തന്നെ ഇവർ ടാ​ക്സി വ​രു​ത്തി അ​തി​ല്‍ ക​യ​റി​പ്പോ​യി. ഇപ്പോൾ യുവാവും സംഘവും ക​ട​ന്നു​പോ​യ ആ​ര്‍​ടി ചെ​ക്ക് പോ​സ്റ്റി​ല്‍ വാ​ര്‍​ത്താ ശേ​ഖ​ര​ണ​ത്തി​നെ​ത്തി​യ നാ​ല് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, സ്ഥ​ല​ത്തെ​ത്തി​യ ര​ണ്ട് എ​സ്‌ഐ​മാ​രു​ള്‍​പ്പെ​ടെ പ​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​ര്‍​ടി ചെ​ക്ക് പോ​സ്റ്റ് – ആ​രോ​ഗ്യ​വ​കു​പ്പ് – റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം മു​പ്പ​തോ​ളം പേ​ര്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാണ്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ ആ​രെ​ല്ലാമാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button