KeralaLatest NewsNews

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്തും നഴ്‌സിനെ കുപ്പി കൊണ്ടടിച്ചും പരാക്രമം

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകർത്തു. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. പടപ്പക്കര സ്വദേശിയായ ഇയാൾ നഴ്‌സിനെയും ആക്രമിച്ചു. ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തി കൈലി ഉപയോഗിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കി. ഗ്രില്ലിലൂടെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ചെന്നു. അകത്തു കയറിയ നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും ചെയ്തു. അതേസമയം പോലീസ് വന്നപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുകയും ചെയ്തതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Read also: ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി യു​വ​തി​ക്ക് കോ​വി​ഡ്

ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെയ്ക്കുകയായിരുന്നു എന്നാണ് സൂചന. ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്. ആക്രമണം നടന്ന സമയത്ത് ഇയാള്‍ക്ക് മെന്റല്‍ ഡിപ്രഷന്‍ ഉള്ളപോലെ തോന്നിയിരുന്നുവെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button