
ചെന്നൈ: തമിഴ്നാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേരും വിദേശികളാണ്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ആയി.
ചെന്നൈയിലെത്തിയ രണ്ട് തായ്‌ലന്റ് സ്വദേശികൾക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളാണ് സംസ്ഥാനവും സ്വീകരിക്കുന്നുണ്ട്. ചെന്നൈയിലെ മറീന ബീച്ച് അടച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് രോഗത്തെത്തുടർന്നുണ്ടായ മരണം ആറ് ആയി. ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ നടന്നതായി റിപ്പോർട്ട്. 38 വയസുകാരനാണ് മരിച്ചത്. എന്നാലിക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അസോസിയേഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 341 ആയി.
Post Your Comments