Latest NewsNewsIndia

കോവിഡ് ഭീതി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് രാജസ്ഥാന് പിന്നാലെ അടച്ചു പൂട്ടൽ നടപടികളുമായി പഞ്ചാബ്

ചണ്ഡീഗഡ്: കോവിഡ് ഭീതിയിൽ രാജസ്ഥാന് പിന്നാലെ അടച്ചു പൂട്ടൽ നടപടികളുമായി പഞ്ചാബ്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പഞ്ചാബ് പൂര്‍ണമായി അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും.

ഇതുവരെ 14 കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം അടച്ചിടുന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഒരു കുടുംബത്തില്‍ നിന്നു് ഒരാള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുവാദമുള്ളൂ. പരമാവധി 20 പേരുടെ ഒത്തുചേരല്‍ നിരോധിക്കുന്നത് കര്‍ശനമായി നടപ്പാക്കാനും നിരീക്ഷണം ഏര്‍പ്പെടുത്തിയവരുടെ വീടുകള്‍ക്ക് പുറത്ത് സ്റ്റിക്കറുകള്‍ ഒട്ടിക്കാനും ചീഫ് സെക്രട്ടറി കരണ്‍ അവ്താര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി.

ALSO READ: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം

രാവിലെ 6 മുതല്‍ രാത്രി 10 വരെ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് ഷിഫ്റ്റുകളില്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, പഞ്ചാബിലെ നവാഷറില്‍ നിന്നുള്ള 62 കാരനായ ബല്‍ദേവ് സിംഗ് കൊറോണ വൈറസ് മൂലം മരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തിലെ ആറ് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button