മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടുള്ള ജനങ്ങളുടെ സമീപനത്തെ അഭിനന്ദിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനും ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഡയറക്ടറുമായ മൈക്ക് ഹെസ്സന്‍.’എന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് ഒരുപാട് തവണ ഈ കാഴ്ച്ച ഞാന്‍ കണ്ടിട്ടുണ്ട്.
പക്ഷേ അപ്പോഴെല്ലാം ചുരുങ്ങിയത് 1000 കാറുകളെങ്കിലും ഈ പാലത്തിലുണ്ടാകും. എന്നാല്‍ ഇന്ത്യ ഇന്ന് കൊറോണ വൈറസിനോട് പൊരുതാന്‍ 14 മണിക്കൂര്‍ കര്‍ഫ്യൂ ആചരിക്കുകയാണ്. എല്ലാവരും ആ കര്‍ഫ്യൂ പാലിച്ചിരിക്കുന്നു.’ വീഡിയോയ്‌ക്കൊപ്പം മൈക്ക് ഹെസ്സന്‍ ട്വീറ്റില്‍ പറയുന്നു.
ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ സമ്പൂർണ്ണ നിരോധനാജ്ഞ
മുംബൈയിലെ വിജനമായ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്താണ് മൈക്ക് ഹസ്സന്റെ അഭിനന്ദനം. തന്റെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് മൈക്ക് ഹെസ്സന്‍ ഈ വീഡിയോ പകര്‍ത്തിയത്.കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 29-ന് തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്‍ ബി.സി.സി.ഐ നീട്ടിവെച്ചിരുന്നു. ഏപ്രില്‍ 15-ലേക്കാണ് നീട്ടിയത്. ഐ.പി.എല്‍ മാറ്റിയെങ്കിലും ഇന്ത്യയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു മൈക്ക് ഹെസ്സന്‍.
Have seen this view many times from my hotel room over the years but not with less than 1000 cars on it……..#India is having a curfew today for 14 hours to fight #covid_19 it’s looks like it’s being followed ???
.
.#jantacurfew #modi #stayathome #corona #covid_19 #seagate pic.twitter.com/KsY5adOjQX— Mike Hesson (@CoachHesson) March 22, 2020
Post Your Comments