കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ ജനതാ കര്‍ഫ്യു ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തി , കൊവിഡുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം ലംഘിച്ചാണ് പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയത്. കണ്ണൂര്‍ കുറുമാത്തൂര്‍ മൊയ്യത്ത് ഹൈദ്രോസ് പള്ളിയിലാണ് സംഭവം. പള്ളി ഇമാമടക്കം 22 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
തളിപ്പറമ്പ് പൊലീസാണ് പള്ളി പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇന്നാണ് പള്ളിയില്‍ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടന്നത്. രാത്രി ഏഴ് മണിക്കായിരുന്നു പ്രാര്‍ത്ഥന.
പൊലീസിന്റെ നിര്‍ദ്ദേശം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസും കേസെടുത്തു.
കൊവിഡ് നിരീക്ഷണം ലംഘിച്ചതിന്, കുളത്തൂപ്പുഴയില്‍ രണ്ടുപേര്‍ക്ക് എതിരെ കേസ് എടുത്തിരുന്നു. ഓസ്ട്രേലിയയില്‍ നിന്നു വന്ന ഫെബ, റോബിന്‍ പൗലോസ് എന്നിവര്‍ക്ക് എതിരെ ആണ് കേസ്. ഇവര്‍ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളാണ്.
Post Your Comments