ഡല്‍ഹി: കൊറോണ വൈറസിനെതിരെ നേരിടാന്‍ ഉള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലും രോഗികളുടെ പരിചരണത്തിലും ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരസൂചകമായി കൈകള്‍ കൊട്ടിയും പത്രങ്ങള്‍ കൂട്ടിമുട്ടിയും മണികള്‍ കിലുക്കിയും രാജ്യം. ജനത കര്‍ഫ്യൂനടക്കുന്ന ഞായറാഴ്ച പുറത്തിറങ്ങി കയ്യടിക്കുകയോ പാത്രങ്ങള്‍ തമ്മില്‍ കൊട്ടുകയോ ചെയ്യാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ആഹ്വാനമനുസരിച്ചായിരുന്നു ഇന്ത്യ മുഴുവനായുള്ള ഈ അഭിനന്ദനം.പള്ളികളില്‍ മണി മുഴക്കിയും ക്ഷേത്രങ്ങളില്‍ മണിമുഴക്കിയും ശംഖ്‌നാദം മുഴക്കിയുമാണ് ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദിയും കടപ്പാടും പങ്കുവച്ചത്.
#WATCH: People come out on their balconies to clap, clang utensils and ring bells to express their gratitude to those providing essential services amid #CoronavirusPandemic, in Mumbai, Maharashtra. pic.twitter.com/dIzBYF5ELq
— ANI (@ANI) March 22, 2020
വീടുകളുടെ മുന്നിലും ഫ്ളാറ്റുകളുടെ ബാല്‍ക്കണികളിലും നിന്ന് ജനങ്ങള്‍ കൈയടിക്കുകയും മണിമുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ മുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവുരും വൃദ്ധന്മാരും അടക്കമുള്ളവര്‍ പങ്കെടുത്തു. ഞായറാഴ്ച ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ആഹ്വാനം ചെയ്തത്. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് രാജ്യം ഞായറാഴ്ച അഞ്ച് മണിക്ക് നന്ദി പ്രകടിപ്പിക്കണം.
#WATCH Uttar Pradesh Chief Minister Yogi Adityanath clangs bell in Gorakhpur to express gratitude to those providing essential services amid #CoronavirusPandemic. pic.twitter.com/6mnK29Xzqy
— ANI UP (@ANINewsUP) March 22, 2020
അഞ്ചു മിനിറ്റു നേരം കൈയടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയോ നന്ദിപ്രകടിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതില്‍ പങ്കുചേര്‍ന്നു. കേരളത്തിലും വലിയ രീതിയിലുള്ള അഭിനന്ദന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ ഫ്‌ളാറ്റുകള്‍ക്ക് പുറത്തേക്ക് എത്തി പാത്രങ്ങള്‍ കൊട്ടിയാണ് രംഗത്തെത്തിയത്.
Post Your Comments